KSDLIVENEWS

Real news for everyone

ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോര്‍ വാഹന വകുപ്പ്

SHARE THIS ON

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

2026 സെപ്റ്റംബര്‍ 25-നകം നമ്പര്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുന്നതിന് ലൈസന്‍സുമായി സ്വന്തം മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെങ്കിലും ഇതിനായി യാതൊരുവിധ അവസാന തീയതിയോ സമയപരിധിയോ നിശ്ചയിച്ചിട്ടില്ലെന്നും അതിനാല്‍ ഇത്തരം പ്രചരണങ്ങളില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളുമായി ബന്ധപ്പെടാതെ തന്നെ മൊബൈല്‍ നമ്പര്‍ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാന്‍ സംവിധാനമുണ്ട്. sarathi.parivahan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറന്നശേഷം ഹോം പേജിലെ ‘Update Mobile Number’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് സ്വന്തമായി നമ്പര്‍ അപ്ഡേറ്റ് ചെയ്യാം. ഓണ്‍ലൈനായി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മാത്രം മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളുമായി ബന്ധപ്പെട്ടാല്‍ മതിയാകും. വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക വിവരങ്ങള്‍ക്കും മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളെയും അറിയിപ്പുകളെയും മാത്രം ആശ്രയിക്കണമെന്നും അറിയിപ്പില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!