KSDLIVENEWS

Real news for everyone

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം രജനീകാന്തിന്

SHARE THIS ON

ന്യൂഡൽഹി : 51ാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നടൻ രജനികാന്തിന്.
കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം.

ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ 100-ആം ജന്മവാർഷികമായ 1969 മുതൽക്കാണ് ഈ പുരസ്കാരം നല്കിത്തുടങ്ങിയത്. 2018 ൽ അമിതാഭ് ബച്ചനായിരുന്നു പുരസ്കാര ജേതാവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!