KSDLIVENEWS

Real news for everyone

പ്രചാരണ വാഹനത്തിൽ നിന്ന് വീണു ; കൊടുവള്ളി എൽഡിഎഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖിന് പരിക്ക്

SHARE THIS ON

കോഴിക്കോട്: കൊടുവള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖിന് പ്രചാരണത്തിനിടെ വാഹനത്തിൽ നിന്ന് താഴെ വീണ് പരിക്ക്. കട്ടിപ്പാറ പഞ്ചായത്തിലെ കിരഞ്ചോലയില്‍ വെച്ച് നടന്ന റോഡ് ഷോക്കിടെയാണ് അപകടമുണ്ടായത്. അപകടം പറ്റി ചികിത്സ തേടിയ കാര്യം അദ്ദേഹം ഫെയ്സ്ബുക്കിലിട്ട കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 

മുഖത്തും നെറ്റിക്കും പരുക്കേറ്റ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പില്‍ റോഡ് ഷോ നടത്തുന്നതിനിടെ സെല്‍ഫി എടുക്കാന്‍ കുട്ടികള്‍ വാഹനത്തില്‍ കയറിയിരുന്നു. ഇത് അറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം. വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. 

കാരാട്ട് റസാഖിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപ

ഇന്ന് വൈകുന്നേരം കട്ടിപ്പാറ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന റോഡ് ഷോ ഇടയിൽ കരിഞ്ചോലയിൽ ഞാൻ സഞ്ചരിച്ച വാഹനത്തിൽ മൂന്ന് കുട്ടികൾ ഫോട്ടൊ എടുക്കുന്നതിനു വേണ്ടി കയറുകയും ഫോട്ടോ എടുക്കുന്ന സമയത്ത് നിറുത്തിയ വാഹനം ഡ്രൈവർ  മുന്നോട്ടെടുത്തപ്പോൾ കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ വാഹനത്തിൽ നിന്നും റോഡിലേക്ക് വീണതിൽ നിസ്സാര പരിക്ക് പറ്റി. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!