KSDLIVENEWS

Real news for everyone

ഭാര്യയെയും മക്കളെയും കൊന്ന യുവാവിനെ അറസ്റ്റു ചെയ്തു

SHARE THIS ON

അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മാദാബാദില്‍ ഭാര്യയെയും മക്കളെയും ഭാര്യയുടെ മുത്തശ്ശിയെയും കൊന്ന കേസില്‍ യുവാവ് അറസ്റ്റില്‍. വിനോദ് ഗയ്ക്വാദ് എന്ന യുവാവാണ് ഇന്നലെ സുറത്തിലേക്കുള്ള യാത്രാ മദ്ധ്യ പൊലീസിന്റെ കസ്റ്റഡിയിലായത്. അഹ്മദാബാദിലെ ഒഥാവ് എന്ന സ്ഥലത്താണ് സംഭവം. ഇയാളുടെ ഭാര്യയായ സോനാല്‍ബെന്‍, മകന്‍ ഗണേശ്, മകള്‍ പ്രഗതി, ഭാര്യയുടെ മുത്തശ്ശിയായ ശുഭാഗ്രബേന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങളെല്ലാം ജീര്‍ണിച്ച അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ദിവസങ്ങള്‍ക്ക് മുമ്ബ് തന്നെ ഇയാള്‍ കൊല ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പ്രതി കുറ്റം ചെയ്തതായും ഭാര്യയ്ക്ക് മറ്റൊരാളുമായി പ്രണയുമുള്ളതാണ് കൊല നടത്താന്‍ കാരണമെന്നും തെളിവ് നശിപ്പിക്കാനായാണ് മക്കളെയും മുത്തശ്ശിയെയും കൊന്നതെന്നും വിനോദ് ഗയ്ക്വാദ് മൊഴി നല്‍കിയതായി അഹ്മദാബാദ് ക്രൈംബ്രാഞ്ച് അറിയിച്ചു.
മരിച്ച സോനാല്‍ബെനിന്റെ മാതാവ് മകളെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നിലെന്ന് പറഞ്ഞ് നല്‍കിയ പരാതിയില്‍ അന്വേഷിച്ചെത്തിയ പൊലീസാണ് നാലു പേരുടെയും ജീര്‍ണിച്ച അവസ്ഥയിലുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് പൊലീസ് വിനോദ് ഗയ്ക്വാദിനായി അന്വേഷണം ആരംഭിക്കുകയും ഇയാളെ മധ്യപ്രദേശിലുള്ള ഡാഹുഡ് ജില്ലയില്‍ നിന്ന് യാത്രാ മധ്യ അറസ്റ്റു ചെയ്യുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!