KSDLIVENEWS

Real news for everyone

പള്‍സര്‍ സുനി ജയിലില്‍നിന്ന് ദിലീപിന് അയച്ച യഥാര്‍ഥ കത്ത് കണ്ടെത്തി; കേസില്‍ നിര്‍ണായകം

SHARE THIS ON

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന് ദിലീപിന് അയച്ച യഥാര്‍ഥ കത്ത് അന്വേഷണ സംഘം കണ്ടെത്തി. സുനിയുടെ സഹതടവുകാരനായ കുന്നകുളം സ്വദേശിയുടെ വീട്ടില്‍നിന്നാണ് കത്ത് കണ്ടെത്തിയത്.


കത്തിന്റെ പകര്‍പ്പ് പള്‍സര്‍ സുനിയുടെ അമ്മയുടെ കൈവശം കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയിരുന്നു. ഈ പകര്‍പ്പ് നേരത്തെ അന്വേഷണ സംഘം പരിശോധിക്കുകയും ചെയ്തിരിന്നു. ഇതിനുശേഷമാണിപ്പോള്‍ യഥാര്‍ഥ കത്ത് പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയത്.

കത്തിന്റെ ആധികാരികത ഉറപ്പിക്കാന്‍ കഴിഞ്ഞ ദിവസം പള്‍സര്‍ സുനിയുടെ കയ്യക്ഷരത്തിന്റെ സാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കേസിലെ നിര്‍ണായമായ കണ്ടെത്തിലാണ് ഈ കത്ത്. കയ്യക്ഷരത്തിന്റെ സാമ്പിള്‍ പരിശോധനയില്‍ കത്ത് യഥാര്‍ഥമാണെന്ന് ഉറപ്പിക്കാനായാല്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച കാര്യത്തില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ മുന്നോട്ടുപോകാന്‍ കഴിയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!