കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് മികവിന്റെ പാതയിൽ

കാസർഗോഡ്: കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി വിഹിതം നൂറു ശതമാനം ചിലവഴിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കാസർകോട് ബ്ലോക്ക് പഞ്ചായത്ത്. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിൻറെ ചരിത്രത്തിലാദ്യമായാണ് നൂറുശതമാനവും പദ്ധതിവിഹിതം ഒരു ഭരണസമിതി ചിലവഴിക്കുന്നത്.
യു ഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിൽ മുസ്ലിം ലീഗ് സി.എ.സൈമ പ്രസിഡണ്ടും കോൺഗ്രസിലെ പി അഷ്റഫലി വൈസ് പ്രസിഡണ്ടുമാണ്.
അഷ്‌റഫ് കർള, ശമീമ അൻസാരി,സകീന അബ്ദുല്ല എന്നിവരാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ സ്ഥാനം വഹിക്കുന്നത്. ബദറുൽ മുനീർ, ഹനീഫ പാ ചെങ്കള, സി.ബി.ജയിംസ്, ജമീല അഹ്മദ്, രാജുകലാഭവൻ, സീനത്ത് നസീർ, സുകുമാര കുതിരപാടി, ജയന്തി,പ്രേമ ഷെട്ടി, അശ്വനികുമാരി എന്നിവരാണ് ഭരണസമിതിയിൽ മറ്റംഗങ്ങൾ.
നൂറുശതമാനം പദ്ധതിവിഹിതം ചെലവഴിക്കാൻ ഉദ്യോഗസ്ഥന്മാരുടെ ക്രിയാത്മകമായ പിന്തുണയും നിസ്വാർത്ഥമായ സേവങ്ങളും മുതൽക്കൂട്ടായിരുന്നു. കോവിഡ് കാലമായിരുന്നിട്ടും ജനപ്രതിനിധികളുടെ കൃത്യമായ ഇടപെടലുകളും തുടർച്ചയായ അവലോകനങ്ങളും കൊണ്ടായിരുന്നു ബ്ലോക്ക്
പഞ്ചായത്തിന് ഈ ചരിത്ര നേട്ടം സ്വന്തമാക്കാൻ സാധിച്ചത്.

