പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്

മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റിനെ തെരെഞ്ഞെടുത്തു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ജില്ലാ പ്രസിഡന്റ്.മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. നിലവില്‍ മുസ്‌ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്‍റാണ് അബ്ബാസലി ശിഹാബ് തങ്ങള്‍. സാദിഖലി ശിഹാബ് തങ്ങളുടെ സഹോദരനാണ്.(Panakkad Abbasali Shihab Thangal-Malappuram district president Muslim League)
എസ്‌കെഎസ്‌എസ്‌എഫ് സംസ്ഥാന പ്രസിഡന്‍റായി തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്ത സാദിഖലി ശിഹാബ് തങ്ങളുടെ പിന്‍ഗാമിയായാണ് തങ്ങള്‍ പദവി ഏറ്റെടുക്കുന്നത്. ഹൈദരലി തങ്ങളുടെ മരണത്തെ തുടര്‍ന്നാണ് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റും ഉന്നതാധികാര സമിതി അംഗവുമായ സാദിഖലി ശിഹാബ് തങ്ങള്‍ സംസ്ഥാന അധ്യക്ഷനായത്.
മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനുമായ മുനവ്വറലി ശിഹാബ് തങ്ങളും അന്തരിച്ച ഉമറലി ശിഹാബ് തങ്ങളുടെ മകന്‍ റഷീദലി ശിഹാബ് തങ്ങളും പദവിയിലേക്ക് പരിഗണിക്കപ്പെട്ടേക്കാമെന്ന വാര്‍ത്തയുണ്ടായിരുന്നു.

