തെക്കുപുറം മിസ്ബാഹുൽ ഉലൂം മദ്റസ സദർ മുഅല്ലിം ജൗഹർ അസ്നവി ഉദുമക്ക് യാത്രയപ്പ് നൽകി ആദരിച്ചു

പൂച്ചക്കാട് : മദ്റസ പ്രവേശനേത്സവ ദിനത്തിൽ തെക്കുപുറം മിസ്ബാഹുൽ ഉലൂം ഹയർ സെക്കണ്ടറി മദ്റസയിൽ 2 വർഷം സദർ മുഅല്ലിം യായി സേവനം ചെയ്ത ജൗഹർ അസ്നവി ഉദുമക്ക് ശറഫുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി യാത്രയപ്പ് നൽകി ആദരിച്ചു.
ചടങ്ങിൽ തെക്കുപ്പുറം ശറഫുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഹ്മാൻ
അദ്ധ്യക്ഷത വഹിച്ചു. മുഹ്യുദ്ദീൻ മസ്ജിദ് ഖത്തീബ് ഇബ്റാഹിം അഹ്സനി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ട്രി ത്വയ്യിബ് സ്വാഗതം പറഞ്ഞു.
മിസ്ബാഹുൽ ഉലൂം സെക്കണ്ടറി മദ്രസ സ്വദർ മുഅല്ലിം ഷാഹുൽ ഹമീദ് ദാരിമി വിഷയാവതരണം നടത്തി.
ട്രഷറർ ബടക്കൻ കുഞ്ഞബ്ദുല്ല, 16ാം വാർഡ് മെമ്പർ അബ്ബാസ്, സംസാരിച്ചു. അബ്ദുറഹ്മാൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് കുഞ്ഞഹമ്മദ് ഹാജി, അൽബിർ കോഡിനേറ്റർ ഇർഷാദ് മാസ്റ്റർ, ടി.പി കുഞ്ഞബ്ദുല്ല, മൊയ്തു ഹാജി, റഫീഖ് മൗലവി, ജുനൈദ് വാഫി, മുഹ്യുദ്ദീൻ സഖാഫി,സക്കരിയ ഹാജി, അബൂബക്കർ എന്നിവർ സംസാരിച്ചു.
ജമാഅത്ത് സെക്രട്ടറി അബ്ദുൽ ഖാദർ ടി.പി നന്ദി പറഞ്ഞു.
അടിക്കുറിപ്പ് :- തെക്കുപുറം മിസ്ബാഹുൽ ഉലൂം മദ്റസയിൽ 2 വർഷം സദർ മുഅല്ലിം യായി സേവനം ചെയ്ത ജൗഹർ അസ്നവി ഉദുമക്ക് ശറഫുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി യാത്രയപ്പ് നൽകി ആദരിച്ചു.

