KSDLIVENEWS

Real news for everyone

തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ

SHARE THIS ON

തിരുവനന്തപുരം : തിരുവവന്തപുരം ജില്ലാ കളക്ടറുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നു പണം തട്ടിയ സംഭവത്തിൽ വഞ്ചിയൂർ സബ് ട്രഷറിയിലെ ഉദ്യോഗസ്ഥനു സസ്പെൻഷൻ . അക്കൗണ്ട്സ് ഓഫീസർ ബിജുലാലിനെയാണു സസ്പെൻഡ് ചെയ്തത് . ജോലിയിൽ നിന്നും മാസങ്ങൾക്കു മുമ്ബ് പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്റെ യൂസർ നെയിം , പാസ്വേഡ് എന്നിവ ഉപയോഗിച്ചാണു പണം തട്ടിയത് . വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റാണു ബിജുലാൽ . ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്നും രണ്ട് കോടി രൂപയാണ് ഇയാൾ തട്ടിയെടുത്തത് . സംഭവത്തിൽ ട്രഷറി ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് സബ് ട്രഷറി ഓഫീസർ പരാതി നൽകിയിരുന്നു . വഞ്ചിയൂർ സബ് ട്രഷറിയിലെ അക്കൗണ്ടിൽ നിന്നുമാണ് പണം നഷ്ടപ്പെട്ടത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!