തോട്ടില്‍ വീണ് ഒന്നരവയസ്സുകാരി മരിച്ചു; അപകടം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ

കൂട്ടായി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീടിനോടു ചേര്‍ന്നുള്ള തോട്ടില്‍വീണ് ഒന്നരവയസ്സുകാരി മരിച്ചു. കൂട്ടായി അരയന്‍കടപ്പുറം കുറിയന്റെപുരയ്ക്കല്‍ ഗഫൂറിന്റെയും ലൈലയുടെയും മകള്‍ ഫാത്തിമ അഫ്രയാണ് മരിച്ചത്.
ആവിപ്പുഴയോടനുബന്ധമായ തോട്ടിലാണ് കുട്ടി വീണത്. സഹോദരങ്ങള്‍: അഫ്‌നാന്‍, മെഹ്‌റാന. മഞ്ചേരി മെഡിക്കല്‍ കോളേജിലെ മൃതദേഹപരിശോധനയ്ക്ക് ശേഷം അരയന്‍ കടപ്പുറം ഫാറൂഖില്‍ പള്ളിയില്‍ ഖബറടക്കി.

