KSDLIVENEWS

Real news for everyone

കണ്ണൂർ ചെക്കേരി വനമേഖലയിൽ ഉരുൾപൊട്ടി; ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു

SHARE THIS ON

കണ്ണൂർ∙ കണ്ണൂർ ജില്ലയിൽ കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് കുരിശുമലയിലും നെടുംപൊയിൽ 24–ാം മൈൽ, പൂളക്കുറ്റി തുടിയാട് എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ. നെല്ലാനിക്കൽ പുഴയും കാഞ്ഞിരപ്പുഴയും കരകവിഞ്ഞൊഴുകുന്നു.

നെടുംപൊയിൽ, തൊണ്ടിയിൽ ടൗണുകളിലെ കടകളിൽ വെള്ളം കയറി. ചെക്കേരി വനമേഖലയിലാണ് ഉരുൾപൊട്ടിയിട്ടുള്ളത്. ചെക്കേരി കോളനിയിലെ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. നെടുംപൊയിൽ മാനന്തവാടി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!