KSDLIVENEWS

Real news for everyone

കോണ്‍ഗ്രസിന് ‘ബിജെപി ലൈറ്റ്’ ആവാന്‍ സാധിക്കില്ല, അങ്ങനെവന്നാല്‍ പാർട്ടി ‘സീറോ’ ആകും- ശശി തരൂർ

SHARE THIS ON

ന്യൂഡൽഹി: വിദ്വേഷ ശക്തികൾക്ക് രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിനെ തകർക്കാൻ സാധിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. കോൺഗ്രസ് പാർട്ടിക്ക് ‘ബിജെപി ലൈറ്റ്’ ആയി പ്രവർത്തിക്കാൻ സാധിക്കില്ലെന്നും കോൺഗ്രസ് ഒരിക്കലും ബിജെപിയുടെ ആശയങ്ങളെ മുന്നോട്ടുവെക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ദി ബാറ്റ്ൽ ഓഫ് ബിലോങ്ങിങ്’ എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് വാർത്താ ഏജൻസി പിടിഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തത്ത്വമെന്ന നിലയിലും പ്രവർത്തനരീതിയെന്ന നിലയിലും ഇപ്പോൾ രാജ്യത്തെ മതേതരത്വം അപകടാവസ്ഥയിലാണ്. ഭരിക്കുന്നവർ ഈ വാക്ക് പോലും ഭരണഘടനയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ചിലർക്ക് അത്തരം ആശങ്കയുണ്ടെന്നും അത് താൻ അംഗീകരിക്കുന്നുവെന്നും ശശി തരൂർ പ്രതികരിച്ചു. എന്നാൽ കോൺഗ്രസ് പാർട്ടിക്ക് ‘ബിജെപി ലൈറ്റ്’ ആയി പ്രവർത്തിക്കാൻ സാധിക്കില്ല, അത് കോൺഗ്രസ് പാർട്ടിയെ ‘സീറോ’ ആക്കി മാറ്റും. ചെറിയ രീതിയിൽപോലും ബിജെപിയുടെ ആശയങ്ങളെ കോൺഗ്രസ് മുന്നോട്ടുവെക്കുന്നില്ല.
ബിജെപിയുടെ രൂപവും ആശയവുമല്ല കോൺഗ്രസ് പാർട്ടിയുടേത്. യഥാർഥത്തിൽ അല്ലാത്ത ഒന്നിന്റെ ചെറിയ പതിപ്പാവാൻ കോൺഗ്രസ് ശ്രമിക്കരുത്. തന്റെ കാഴ്ചപ്പാടിൽ അത്തരം ശ്രമങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!