KSDLIVENEWS

Real news for everyone

തളങ്കരയിൽ നിന്ന് കാണാതായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

SHARE THIS ON

കാസർകോട് : തളങ്കര ബാങ്കോട് നിന്നും ചൊവ്വാഴ്ച വൈകുന്നേരം മുതൽ കാണാതായ ഗർഭിണിയായ യുവതിയെ മാലിക്ക് ദീനാർ പള്ളികുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഫമിദ എന്ന എട്ട് മാസം ഗർഭിണിയായ യുവതിയെയാണ് ഇന്ന് രാവിലെ പള്ളിക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുംബൈ സ്വദേശി റസൂലാണ് ഭര്‍ത്താവ്. ഒരു വര്‍ഷം മുമ്പാണ് വിവാഹിതയായത്. ഭര്‍ത്താവില്‍ നിന്നുള്ള മാനസിക പീഡനമാണ് ഫമിദയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ വൈകിട്ടാണ് ഫമീദ വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന് കാണാത്തതിനാല്‍ വനിതാ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെയാണ് ഇന്ന് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫരീദ, ഫസലു, ഫൈസല്‍ എന്നിവര്‍ സഹോദരങ്ങളാണ്.

കാസർകോട് വനിതാ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!