KSDLIVENEWS

Real news for everyone

മുസ്ലിം ലീഗ് പള്ളികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ഐ എന്‍ എല്‍,ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണ്, മത സംഘടനയല്ലെന്ന് കെ ടി ജലീൽ

SHARE THIS ON

കോഴിക്കോട് | വഖ്ഫ് നിയമനവുമായി ബന്ധപ്പെട്ട വിവാദം വരുന്ന വെള്ളിയാഴ്ച പള്ളികളില്‍ ഉന്നയിക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമെന്ന് ഐ എന്‍ എല്‍.
അരാധനാലയങ്ങളെ രാഷ്ടീയ ആവശ്യത്തിന് ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് പറഞ്ഞു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയില്‍ നിന്ന് ലീഗ് പിന്തിരിയണമെന്നും വഹാബ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!