KSDLIVENEWS

Real news for everyone

സമയപരിധി പിന്നിട്ടു 5 ദിവസം, നഗരസഭാ പരിധിയിലെ കൊടിമരങ്ങൾ നീക്കിത്തുടങ്ങി

SHARE THIS ON

കാസർകോട് ∙ നഗരത്തിൽ പൊതു ഇടങ്ങളിൽ സ്ഥാപിച്ച വിവിധ കൊടിമരങ്ങൾ നഗരസഭ–പൊലീസ് അധികൃതർ നീക്കം ചെയ്തു തുടങ്ങി. ഹൈക്കോടതി ഉത്തരവ് അടിസ്ഥാനത്തിലാണ് നടപടി. സ്വമേധയാ നീക്കം ചെയ്യാൻ സമയ പരിധി അനുവദിച്ചിരുന്നു. സമയപരിധി പിന്നിട്ടു 5 ദിവസത്തിനു ശേഷമാണ് പാരയും മറ്റു സാമഗ്രികളുമായി അധികൃതർ തറ അടക്കം പൊളിച്ചു നീക്കിയത്. വിദ്യാനഗർ, അണങ്കൂർ , തെരുവത്ത് , കെപിആർ റാവു റോഡ് തുടങ്ങിയ ഇടങ്ങളിലെ 13 കൊടിമരം ആണ് നീക്കിയത്.

ഇന്നലെ ഉച്ച ശേഷം ആണ് നഗരസഭ സെക്രട്ടറി എസ്.ബിജുവിന്റെ നേതൃത്വത്തിൽ പൊതുജനാരോഗ്യം, നഗരസഭ റവന്യു, പൊലീസ് അധികൃതർ അടങ്ങിയ 30 അംഗ സംഘം കൊടിമരം നീക്കൽ ദൗത്യം തുടങ്ങിയത്. കനത്ത മഴ പെയ്തതോടെ നിർത്തി. നഗരസഭയ്ക്കു കിട്ടിയ പട്ടിക പ്രകാരം ഇനി 8 കൊടിമരം നീക്കാൻ ഉണ്ട്. അടുത്ത ദിവസം അതെല്ലാം നീക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!