KSDLIVENEWS

Real news for everyone

അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ചുപിടിക്കാന്‍ ഊര്‍ജിത നടപടി; മൊത്തം ഭൂമിയുടെ രേഖകളും റവന്യു വകുപ്പിന് കൈമാറും: മന്ത്രി അബ്ദുറഹ്മാന്‍

SHARE THIS ON

തിരുവനന്തപുരം > വഖഫ് ബോര്‍ഡിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ക്ക് വേഗത കൂട്ടുമെന്ന് വി അബ്ദുറഹ്മാന്‍. റവന്യു മന്ത്രി കെ രാജനുമായി നടത്തിയ യോഗത്തില്‍ ഇക്കാര്യം തീരുമാനിച്ചു. ഇതിനായി കേരള വഖഫ് ബോര്‍ഡ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടു വരാനും വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള മൊത്തം ഭൂമിയുടെ രേഖകളും റവന്യു വകുപ്പിന് കൈമാറാനും ധാരണയായെന്നും മന്ത്രി അറിയിച്ചു.  

സര്‍വ്വേ വകുപ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തും. അന്യാധീനപ്പെട്ട ഭൂമി ഇങ്ങനെ കണ്ടെത്തി  തിരിച്ചുപിടിക്കും. വഖഫ് ഭൂമിയെ കുറിച്ച് പൊതുജനങ്ങള്‍ക്കും വിവരം കൈമാറാവുന്നതാണ് ഇതിനായി പത്ര, സാമുഹ്യ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തും. ഭൂമി തിരിച്ചു പിടിക്കുന്ന നടപടി വിലയിരുത്താന്‍ രണ്ടു മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള മേല്‍നോട്ട സമിതിക്കും രുപം നല്‍കി. ചര്‍ച്ചയില്‍ റവന്യു വഖഫ് സെക്രട്ടറി എ പിഎം മുഹമ്മദ് ഹനീഷ്, ലാന്റ് റവന്യു കമ്മീഷണര്‍ കെ ബിജു, സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ സാംബശിവ റാവു എന്നിവര്‍ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!