KSDLIVENEWS

Real news for everyone

ലെഗ്ഗിങ്സ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

SHARE THIS ON

മലപ്പുറം: ലെഗ്ഗിങ്സ് ധരിച്ച് സ്‌കൂളിലെത്തിയ അധ്യാപികയോട് ഹെഡ്മിസ്ട്രസ് മോശമായി പെരുമാറിയതായി പരാതി. മലപ്പുറം എടപ്പറ്റ സി.കെ.എച്ച്. എം. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യുപി ക്ലാസ് അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് ഹെഡ് മിസ്ട്രസ് റംലത്തിനെതിരെ ഡിഇഒക്ക് പരാതി നല്‍കിയത്. രാവിലെ ഒപ്പിടാനെത്തിയ തന്നോട് വിദ്യാര്‍ഥികളുടെ വസ്ത്രധാരണത്തെ പറ്റി സംസാരിക്കുകയും കുട്ടികള്‍ ശരിയായി വസ്ത്രം ധരിക്കാത്തത് താന്‍ ലഗ്ഗിങ്സ് ധരിക്കുന്നതുകൊണ്ടാണെന്ന് ഹെഡ്മിസ്ട്രസ് പറയുകയും ചെയ്തുവെന്നാണ് സരിതയുടെ പരാതി.

“കുട്ടികള്‍ ശരിയായി വസ്ത്രം ധരിക്കുന്നില്ലെന്ന് എങ്ങനെ ഞാനവരോട് പറയും? നിങ്ങള് ഇങ്ങനത്തെ ഒക്കെ വസ്ത്രമിട്ടല്ലേ വരുന്നത്” എന്നാണ് ഹെഡ് മിസ്ട്രസ് ചോദിച്ചത്. “തമാശയാക്കിയിട്ടേ ഞാനത് എടുത്തുള്ളൂ. ടീച്ചര്‍മാര്‍ക്ക് യൂണിഫോം ഉണ്ടോ ടീച്ചറേ എന്ന് തിരിച്ചും ചോദിച്ചു. നിങ്ങളുടെ പാന്റാണ് പ്രശ്‌നമെന്നും അതാണ് നിങ്ങളുടെ സംസ്‌കാരമെന്നുമുള്ള ഹെഡ്മിസ്ട്രസിന്റെ മറുപടിയാണ് എന്നെ തളര്‍ത്തിയത്”, സരിത പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!