ജനിതക മാറ്റം സംഭവിച്ച കോവിഡ് ഭീതി : കാസർഗോഡ് ജനറൽ ആശുപത്രിയിൽ വീണ്ടും സന്ദർശകർക്ക് വിലക്ക്

കാസർഗോഡ് : ജനറൽ ആശുപത്രിയിൽ വീണ്ടും സന്ദർശകർക്കു വിലക്ക് ഏർപ്പെടുത്തി . ഇതു സംബന്ധിച്ച അറിയിപ്പ് ആശുപത്രി കവാടത്തിൽ പതിച്ചു . ജനിതകമാറ്റം സംഭവിച്ച കോവിഡ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട് സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്.കോവിഡ് മൂർച്ഛിച്ച സാഹചര്യത്തിലാണ് ആദ്യം സന്ദർശക വിലക്ക് ഏർപ്പെടുത്തിയിരുന്നത് . വൈറസ് വ്യാപനം കുറഞ്ഞതോടെ ഇതു പിൻവലിക്കുകയും ചെയ്തിരുന്നു . ഇതിനിടയിലാണ് ബ്രിട്ടനിൽ നിന്നു എത്തിയ കർണ്ണാടക സ്വദേശി ഉൾപ്പെടെയുള്ള ആറുപേർക്കു ജനിതകമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചതും ആശുപത്രിയിൽ സന്ദർശകവിലക്ക് ഏർപ്പെടുത്തിയതും .

