KSDLIVENEWS

Real news for everyone

5 വയസുള്ള കുട്ടിക്ക് പൊതുറോഡില്‍ ബുള്ളറ്റിന്റെ ഹാന്‍ഡില്‍ നിയന്ത്രിക്കാന്‍ പരിശീലിപ്പിച്ച പിതാവിന്റെ ലൈസന്‍സ് റദ്ദാക്കി

SHARE THIS ON

പെരിന്തല്‍മണ്ണ: അഞ്ച് വയസുള്ള കുട്ടിക്ക് പൊതുറോഡില്‍ ബൈക്ക് ഡ്രൈവിംഗ് പരിശീലിപ്പിച്ച രക്ഷിതാവിന്റെ ലൈസന്‍സ് റദ്ദാക്കി. തേലക്കാട് സ്വദേശി അബ്ദുല്‍ മജീദിന്റെ ഡ്രൈവിംഗ് ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് പെരിന്തല്‍മണ്ണ ജോയന്റ് ആര്‍.ടി.ഒ സി. യു. മുജീബ് സസ്‌പെന്‍ഡ് ചെയ്തത്. പെരിന്തല്‍മണ്ണ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനോയ് വര്‍ഗീസിന് കിട്ടിയ പരാതിയില്‍ ജോയന്റ് ആര്‍.ടി.ഒയുടെ നിര്‍ദേശ പ്രകാരം അന്വേഷണം നടത്തിയാണ് നടപടി.
ഡിസംബര്‍ 31ന് രാവിലെയാണ് കുട്ടിയെ ഡ്രൈവിംഗ് പഠിപ്പിച്ചത്. മണ്ണാര്‍ക്കാട്-പെരിന്തല്‍മണ്ണ റൂട്ടില്‍ കാപ്പ് മുതല്‍ തേലക്കാട് വരെ ചെറിയ കുട്ടിയെ മോട്ടോര്‍ സൈക്കിള്‍ ഹാന്‍ഡില്‍ നിയന്ത്രിക്കാന്‍ പഠിപ്പിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സഹിതം നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
അന്വേഷണത്തില്‍ വാഹനം ഓടിച്ചത് തേലക്കാട് സ്വദേശി അബ്ദുല്‍ മജീദാണെന്നും ഉപയോഗിച്ചിരുന്ന വാഹനം കെ.എല്‍. 53 എഫ് 785 നമ്പര്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളാണെന്നും കണ്ടെത്തി. ഡ്രൈവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ശുപാര്‍ശ സമര്‍പ്പിച്ചു. ഇതുപ്രകാരം അബ്ദുല്‍ മജീദിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കൂടെ ഉണ്ടായിരുന്നത് മകനാണെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!