KSDLIVENEWS

Real news for everyone

ബെംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ കോളേജ് കാമ്പസില്‍ കുത്തിക്കൊന്നു; ശേഷം പ്രതിയുടെ ആത്മഹത്യാശ്രമം

SHARE THIS ON

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു. ബെംഗളൂരു പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ഥിനി ലയസ്മിത(19)യാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ യുവാവ് കൃത്യം നടത്തിയതിന് ശേഷം കത്തികൊണ്ട് മുറിവേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച ഉച്ചയോടെയാണ് കോളേജ് കാമ്പസില്‍ നടുക്കുന്ന സംഭവം അരങ്ങേറിയത്. മറ്റൊരു കോളേജിലെ വിദ്യാര്‍ഥിയായ പവന്‍ കല്യാണ്‍ ആണ് 19-കാരിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കാമ്പസില്‍ കുത്തേറ്റുവീണ പെണ്‍കുട്ടിയെ സുരക്ഷാജീവനക്കാര്‍ കൈയിലെടുത്ത് ആംബുലന്‍സിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചോരയില്‍ കുളിച്ച പെണ്‍കുട്ടിയെ കണ്ട് വിദ്യാര്‍ഥിനകളടക്കമുള്ളവര്‍ നടുക്കത്തോടെ നോക്കിനില്‍ക്കുന്നതും ചിലര്‍ ഈ കാഴ്ച കാണാതെ മുഖംതിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!