KSDLIVENEWS

Real news for everyone

യുക്രെയ്നില്‍ ഇനി 14,000 ഇന്ത്യക്കാര്‍

SHARE THIS ON

ന്യൂഡല്‍ഹി: റഷ്യന്‍ ആക്രമണം രൂക്ഷമായി തുടരുന്ന യുക്രെയ്നില്‍ 14,000 ഇന്ത്യക്കാര്‍ ഇനിയും കുടുങ്ങി കിടക്കുന്നതായി വിവരം. കിയവില്‍മാത്രം 500ഓളം ഇന്ത്യക്കാരാണ് കുടുങ്ങിയിരിക്കുന്നതെന്ന് വിദേശ മന്ത്രാലയം അറിയിച്ചു.

റഷ്യന്‍ അതിര്‍ത്തിയായ ബെല്‍ഗറോവില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ടെങ്കിലും തൊട്ടടുത്തുള്ള ഖാര്‍കീവിലേക്ക് പോകാന്‍ കഴിയാത്ത വിധം റഷ്യ സേനാവിന്യാസവും ആക്രമണവും തുടരുകയാണ്. അതിനാല്‍ റഷ്യ വഴിയുള്ള ഒഴിപ്പിക്കലും തുടങ്ങാനായിട്ടില്ല. അയല്‍ രാജ്യങ്ങളിലേക്ക് വിമാനങ്ങളും വ്യോമസേനാ വിമാനങ്ങളും അയക്കാന്‍ കഴിയുന്നുണ്ടെങ്കിലും യുക്രെയ്ന്‍ അതിര്‍ത്തിയില്‍ ഇന്ത്യക്കാരെ എത്തിക്കാനോ അവര്‍ക്ക് സഹായം ലഭ്യമാക്കാനോ കഴിഞ്ഞിട്ടില്ല.

സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണം -ഇന്ത്യ

ന്യൂയോര്‍ക്: യുക്രെയ്നിലെ സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ആവശ്യപ്പെട്ടു. യുക്രെയ്നില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സാധ്യമായ പ്രവര്‍ത്തനങ്ങളൊക്കെ നടത്തുന്നുണ്ടെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!