ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഹംഷാദ് റിസാൻ പുളിക്കൂറിന്, സ്വീകരണം നൽകി.

ശിരിബാഗിലു: “ഇന്ത്യാബുക്ക് ഓഫ് റെക്കോർഡിൽ” ഇടം നേടി നാടിൻ്റെ യശസ്സ് വാനോളം ഉയർത്തിയ ഹംഷാദ് റിസാന് ഫോർത്തമ്പയർ വാട്സാപ്പ് ഗ്രൂപ്പും, പുളിക്കൂർ ഫ്രണ്ട്സും ചേർന്ന്, പുളിക്കൂറിൽ സ്വീകരണം നൽകി.
സ്വീകരണ പരിപാടി കായികാദ്ധ്യാപകൻ ലക്ഷമണൻ മാഷിൻ്റെ അദ്ധ്യക്ഷതയിൽ, മധൂർ പഞ്ചായത്ത് 19-ാം വാർഡ് മെമ്പർ അമ്പിളി ഉൽഘാടനം ചെയ്തു.18-ാം വാർഡ് മെമ്പർ സി.എം. ബഷീർ ,റിസാന് ഉപഹാരം നൽകി.
പുളിക്കൂർ ജമാഅത്ത് പ്രസിഡൻറ് അബ്ദുൽ സത്താർ പെരിയടുക്ക മുഖ്യാതിഥിയായചടങ്ങിൽ, പുളിക്കൂർ ഗൾഫ് ഐക്യവേദി ജനറൽ സെക്രട്ടറി ഇബ്രാഹിം പുളിക്കൂർ, ഇബ്രാഹിം തായൽവളപ്പ്, നിയാസ് ഐവ എന്നിവർ ആശംസകൾ നേർന്നു.
ഫോർത്തമ്പയർ IPL പ്രവചന മത്സരത്തിലെ വിജയികളായ അമീർ തളങ്കര, മുനീർ പുളിക്കൂർ, ഖലീൽ എസ്.പി.നഗർ, ജംഷി പെരിയടുക്ക എന്നിവർക്ക് ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ നൽകി.
ഇസ്ഹാഖ് നെക്കര സ്വാഗതവും, അഷ്റഫ് ഖത്തർ നന്ദിയും പറഞ്ഞു.

