KSDLIVENEWS

Real news for everyone

ജില്ലയിൽ പലയിടത്തും സാമുഹിക അകലവും, കോവിഡ് മാനദണ്ഡവും പാലിക്കുന്നില്ല; കോവിഡ് വർധിക്കുന്നു

SHARE THIS ON

കാസർകോട് ∙ ജില്ലയിൽ പലയിടത്തും ആൾക്കൂട്ടം ഒഴിയുന്നില്ല, സാമൂഹിക അകലവും കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിക്കപ്പെടുന്നില്ല. കോവിഡ് ബാധിതരുടെ എണ്ണം ദിവസേന കൂടുന്നത് ആശങ്ക വർധിപ്പിക്കുന്നു. 2  ദിവസത്തിനുള്ളിൽ ജില്ലയിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം 354 ആയി. കഴിഞ്ഞയാഴ്ചകളിൽ നൂറിൽ താഴെയായിരുന്നു പ്രതിദിന കേസുകൾ.

ഈ നിരക്കാണ് വല്ലാതെ ഉയർന്നത്. ഇന്നലെ 187 പേർക്കു പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ വിവിധയിടങ്ങളിലെ പൊതുയോഗങ്ങളിലും മറ്റു പരിപാടികളിലുമായി പങ്കെടുക്കുന്ന ആൾക്കൂട്ടമാണ് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കാൻ ഇടയാക്കുന്നതെന്നാണു ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. 1509 പേരാണ് നിലവിൽ കോവിഡ് ചികിത്സയിലുള്ളത്. 7413 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.1230 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 32631 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 30812 പേർ കോവിഡ് മുകത്‍രായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!