KSDLIVENEWS

Real news for everyone

അനധികൃതമായി ബസ്സിൽ കടത്തുകയായിരുന്ന 20 ലക്ഷം രൂപ തലപ്പാടി ചെക്ക് പോസ്റ്റിൽ പിടികൂടി

SHARE THIS ON

മഞ്ചേശ്വരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനധികൃത പണം കടത്തൽ തടയുന്നതിനായി തലപ്പാടി ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ബസ് യാത്രക്കാരനിൽ നിന്ന് രേഖകളില്ലാതെ കടത്തിയ 20 ലക്ഷം രൂപ പിടികൂടി . കെ.എസ്.ആർ.ടി.സി ബസിൽ മംഗളൂരു കാസർകോട് റൂട്ടിൽ യാത്ര ചെയ്ത് ആലംപാടി മുഹമ്മദ് കുഞ്ഞിയുടെ പക്കൽ നിന്നാണ് പണം പിടികൂടിയത് . അരക്കെട്ടിലും പോക്കറ്റിലുമായി ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത് . കുമ്പള എക്സൈസ് റേഞ്ച് ടീം , മോട്ടോർ വാഹന വകുപ്പ് ടീം , തെരഞ്ഞെടുപ്പിന്റെ ഭാഗമായി തലപ്പാടി അതിർത്തിയിൽ നിയോഗിച്ച സ്റ്റാറ്റിക് സർവയലൻസ് ടീം എന്നിവരുടെ പരിശോധനയിലാണ് അനധികൃത പണം പിടിച്ചെടുത്ത് ആദായ നികുതി വകുപ്പിന് കൈമാറിയത് . തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പണം , മദ്യം , മയക്കുമരുന്ന് , ആയുധം എന്നിവയുടെ കടത്ത് തടയാൻ ശക്തമായ പരിശോധന തുടരുമെന്ന് എക്സ്പെന്റിച്ചർ നോഡൽ ഓഫീസർ കെ.സതീശൻ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!