KSDLIVENEWS

Real news for everyone

നഗരസഭാ കൗണ്‍സിലറുടെ കൊലപാതകം: മുഖ്യപ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയില്‍

SHARE THIS ON

മലപ്പുറം ∙ മഞ്ചേരി നഗരസഭ 16–ാം വാർഡ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനെ (52) കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷുഹൈബ് പിടിയില്‍. തമിഴ്നാട്ടില്‍ ഒളിവിലായിരുന്നു. രണ്ടുപേര്‍ നേരത്തേ പിടിയിലായി. പാര്‍ക്കിങ്ങിനെച്ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.


മാർച്ച് 29ന് രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയിലായിരുന്നു സംഭവം. കാറിൽ മൂന്നു സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്നു ജലീൽ. വാഹന പാർക്കിങ് സംബന്ധിച്ച തർക്കത്തെ തുടർന്ന് രണ്ടു പേർ ബൈക്കിൽ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു.


ആക്രമണത്തിൽ ജലീലിന്റെ തലയ്ക്കും നെറ്റിക്കും ഗുരുതരമായി പരുക്കേറ്റു. ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!