KSDLIVENEWS

Real news for everyone

കുഴല്‍മന്ദത്ത് കെഎസ്‌ആര്‍ടിസി ബസ്സിടിച്ച്‌ യുവാക്കള്‍ മരിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

SHARE THIS ON

കുഴല്‍മന്ദത്ത് കെഎസ്‌ആര്‍ടിസി ബസ്സിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ഡ്രൈവര്‍ സി.എസ്. ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി എം. സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നത്. ദൃക്‌സാക്ഷികളായ മൂന്നു പേരുടെ മൊഴിയും ദൃശ്യങ്ങളും പരിശോധിച്ചാണ് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേര്‍ത്തത്.

നേരത്തെ പൊലീസ് 304 എ വകുപ്പ് ചുമത്തി ഔസേപ്പിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ആദര്‍ശ് മോഹന്‍, സാബിത്ത് എന്നിവര്‍ അപകടത്തില്‍ മരിച്ചത്. അപകട ദൃശ്യങ്ങള്‍, പുറത്തുവന്നതോടെ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ മനഃപൂര്‍വ്വം അപകടമുണ്ടാക്കിയെന്ന ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!