KSDLIVENEWS

Real news for everyone

നിരപരാധിത്വം തെളിയും വരെ മാറിനിൽക്കാം’; വിജയ് ബാബുവിന്റെ കത്ത് ‘അമ്മ’ അംഗീകരിച്ചു

SHARE THIS ON

തിരുവനന്തപുരം∙ താരസംഘടനയായ ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മാറി നിൽക്കാമെന്നു നടൻ വിജയ് ബാബു. നിരപരാധിത്വം തെളിയിക്കുന്നതുവരെ മാറിനിൽക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. വിജയ് ബാബു നൽകിയ കത്ത് അമ്മ എക്സിക്യൂട്ടീവ് അംഗീകരിച്ചു.

തന്റെ പേരിൽ ഉയർന്നുവന്ന ആരോപണങ്ങളുടെ പേരിൽ താൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കാൻ ആഗ്രഹിക്കാത്തതിനാലാണ് മാറിനിൽക്കുന്നതെന്ന് വിജയ് ബാബു സംഘടനയെ അറിയിച്ചു.


യുവനടിയുടെ പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നടിയുടെ പേരു വെളിപ്പെടുത്തി സമൂഹമാധ്യമത്തില്‍ വിഡിയോ പോസ്റ്റ് ചെയ്തതും വൻവിവാദമായി. ഇതോടെ വിജയ് ബാബു ഒളിവിൽ പോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!