KSDLIVENEWS

Real news for everyone

തീർത്ഥാടന യാത്ര കഴിഞ്ഞ് വരികയായിരുന്നവർ സഞ്ചരിച്ച ഇന്നോവ കാർ പൂച്ചക്കാട്ട് നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീ മരിച്ചു; എട്ട് പേർക്ക് പരിക്കേറ്റു

SHARE THIS ON

കാഞ്ഞങ്ങാട് : പൂച്ചക്കാട് തെക്ക് പുറത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. സീതാംഗോളി സ്വദേശിനി നഫീസയാണ് മരിച്ചത്. അപകടത്തിൽ എട്ട് പേർക്ക് പരുക്കേറ്റു. ഇന്നോവ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തീർഥാടന യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഫീസയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സയിലുള്ളവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!