KSDLIVENEWS

Real news for everyone

രാജവെമ്പാലയുടെ കടിയേറ്റുള്ള മരണം;
കുരങ്ങനും ചീങ്കണ്ണിയും ആക്രമിച്ചിട്ടും തുടര്‍ന്നു; ഒടുവില്‍ സഹപ്രവര്‍ത്തകരെ സുരക്ഷിതരാക്കി ഹര്‍ഷാദിന്‍റെ മടക്കം

SHARE THIS ON

തിരുവനന്തപുരം: മൃഗശാലയില്‍ രാജവെമ്ബാലയുടെ കടിയേറ്റ് മരിച്ച അനിമല്‍ കീപ്പര്‍ കാട്ടാക്കട സ്വദേശി ഹര്‍ഷാദിന്റെ (45) വിയോഗം കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. മിണ്ടായപ്രാണികളെ അത്രയേറെ സ്നേഹിച്ചിരുന്ന ഹര്ഷാദിന് ഒടുവില്‍ ഇങ്ങനെ ഒരു ആപത്തു പിണയും എന്നു ആരും കരുതിയില്ല. പതിനേഴ് വര്‍ഷത്തെ ജോലിക്ക് ശേഷമാണ് ഹര്‍ഷാദിന്‍റെ അകാല വിയോഗം. താല്‍ക്കാലിക ജോലിക്കാരായ പലരെയും സ്ഥിരപ്പെടുത്തിയപ്പോള്‍ ഹര്‍ഷാദിന്റെ കാര്യത്തില്‍ തീരുമാനം ആയില്ല. ഒടുവില്‍ വിഷപാമ്ബുകള്‍ക്ക് നടുവില്‍ സാഹിസിക സമരം നടത്തിയാണ് ഹര്‍ഷാദ് ജോലി സ്ഥിരത നേടിയത്. കുരങ്ങിന്റെ ആക്രമണവും ചീങ്കണ്ണിയുടെ ആക്രമണവും ഒക്കെ നേരിട്ടതിന്‍റെ മുറിപ്പാടുകള്‍ കയ്യിലും ശരീരത്തിലുമുള്ള മൃഗശാലജീവനക്കാരന്‍ കൂടിയായിരുന്നു ഹര്‍ഷാദ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!