KSDLIVENEWS

Real news for everyone

പൊലീസുകാരന്റെ ഭാര്യ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ

SHARE THIS ON

കാഞ്ഞങ്ങാട് : പോലീസുകാരന്റെ ഭാര്യയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . ചന്തേര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പയ്യന്നൂർ കോറോം എഞ്ചിനീയറിംഗ് കോളേജിനു സമീപത്തെ തുളുവടുക്കം എൻ എ രമേശന്റെ ഭാര്യ പ്രസീത ( 35 ) യാണ് ജീവനൊടുക്കിയത് . ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം . മുകളിലെ കിടപ്പുമുറിയിലായിരുന്ന പ്രസീത താഴെ ഇറങ്ങിയ ശേഷം ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് ഭർത്താവ് താഴെ ഇറങ്ങി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടതെന്നു പറയുന്നു . ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു . ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല . പയ്യന്നൂർ പൊലീസ് കേസെടുത്തു . മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി . മരണകാരണം വ്യക്തമല്ല . അജാനൂർ പഞ്ചായത്ത് മുൻ അംഗം മാവുങ്കാൽ , പള്ളാട്ടെ കെ എം ഗോപാലൻ – തങ്കമണി ദമ്പതികളുടെ മകളാണ് . നീരജ് , നിരഞ്ജന മക്കൾ . പ്രദീപ് , പ്രമോദ് ( ഇരുവരും ഗൾഫ് ) സഹോദരങ്ങളാണ് . പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം പള്ളാട്ടെ വീട്ടുവളപ്പിൽ സംസ്കരിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!