മതിയായ രേഖകൾ ഇല്ലാതെ ചികിത്സ ; യുവാവ് കാസർഗോഡ് പോലീസിന്റെ പിടിയിൽ

കാസറഗോഡ് : മതിയായ രേഖകൾ ഇല്ലാതെ ചികിത്സ നടത്തിയ യുവാവ് പൊലീസ് പിടിയിൽ . ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുണിയയിൽ താമസക്കാരനായ അബ്ദുൽ സത്താർ ആണ് ടൗൺ പൊലീസിന്റെ പിടിയിലായത്.അർമേനിയയിൽ നിന്നു എം ബി ബി എസ് ഡിഗ്രി എടുത്തിരുന്നു എന്നാണ് അബ്ദുൽ സത്താർ പൊലീസിനോട് പറഞ്ഞത് . എന്നാൽ അതുസംബന്ധിച്ച സർട്ടിഫിക്കറ്റ് എടുത്തിട്ടില്ലെന്നും അറസ്റ്റിലായ ആൾ പറഞ്ഞതായും പൊലീസ് പറഞ്ഞു.മതിയായ യോഗ്യത ഇല്ലാത്ത ആൾ ചികിത്സിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പൊലീസ് ആഴ്ചകളോളം നിരീക്ഷണം നടത്തിയശേഷമാണ് അബ്ദുൽ സത്താറിനെ കസ്റ്റഡിയിലെടുത്തത് . വിദേശരാജ്യങ്ങളിൽ നിന്നു മെഡിക്കൽ ബിരുദം എടുത്താൽ കേരളത്തിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ ട്രാവൻകൂർ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം വേണം . എന്നാൽ അർമേനിയ , ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബിരുദങ്ങൾക്കു അംഗീകാരം നൽകുന്നില്ല . ഇതു കാരണം കേരളത്തിൽ നിരവധിപേർ പഠനം കഴിഞ്ഞിട്ടും ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയിലാണ് . ഇതേ കുറിച്ചും അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു . PACIFICA Enjoy World Class Amenities Chib Arum Spread over 8 Acres aurum 8+ റ്റ

