ജനകീയ ഡോക്ടർ ഡോ: എസ്.ബി. ഖണ്ഡികയെ ചൗക്കി സന്ദേശം ലൈബ്രറി ആദരിച്ചു

ചൗക്കി:ദേശീയ ഡോക്ടേർസ് ദിനമായ ജൂലൈ ഒന്നിന് ചൗക്കിയിലെ ജനകീയ ഡോക്ടർ ഡോ: എസ്.ബി. ഖണ്ഡികയെ (ഡോ: സുബ്രഹ്മണ്യ ഭട്ട്) ചൗക്കി സന്ദേശം ലൈബ്രറി ആദരിച്ചു.
ആതുര ശുശ്രൂഷാ രംഗത്ത് നീണ്ട 40 വർഷക്കാലം ചൗക്കിസുമ ക്ലിനിക്കിൽ സേവന പ്രവർത്തനം നടത്തിവരികയാണ് ഡോ: ഖണ്ഡി ഗെ. 1982 ൽചൗക്കിയിലെ
ഒരു ഇരു നില കെട്ടിടത്തിന്റ മുകളിലത്തെ നിലയിരുന്നു തുടക്കം അതുകൊണ്ടു തന്നെ ജനങ്ങൾ സ്നേഹപൂർവ്വം വിളിച്ചു വരുന്നത് മാളിക ഡോക്ടർ എന്നാണ്. ഒരു കാലത്ത് ചൗക്കി, മൊഗ്രാൽ പുത്തൂർ, കമ്പാർ . എരിയാൽ , പെരിയടുക്ക, ഭഗവതി നഗർ പ്രദേശത്തെ ജനങ്ങൾക്ക് ഏക ആശ്രയം ചൗക്കിയിലെ സുമ ക്ലിനിക്കായിരുന്നു. പരിശോധനക്കും മരുന്നിനും ചെറിയ ഫീസാണ് ഡോക്ടർ വാങ്ങിക്കുന്നത്.
ഈ പ്രദേശത്തുകാർ മരണം സ്ഥിരീകരിക്കുന്നത് ഡോക്ടർ വീട്ടിലെത്തി പരിശോധിച്ചതിനു ശേഷമാണ് അസുഖം സീരിയസ് ആണെന്നു പറഞ്ഞാൽ രോഗിയുടെ വീട്ടിൽപ്പോയി പരിശോധിക്കുന്ന രീതിയും ഡോക്ടറിന് ഉണ്ടായിരുന്നു. വാഹനമില്ലാതെ നടന്നു പോയി രോഗിയെ പരിശോധിച്ചു മരുന്നു നൽകിയിട്ടുണ്ട്
എസ്.എസ്.എൽ.സി വരെ അദ്ദേഹം പഠിച്ചത് നീർച്ചാൽ സർവ്വജന സംസ്കൃത കോളേജ് ഹൈസ്കൂളിലായിരുന്നു. തുടർന്ന് പി.യു.സി.യും ബി.എസ്.സി.യും പഠിച്ചത് കർണാടകയിലെ കർക്കല ഭുവനേന്ദ്ര കോളേജിലായിരുന്നു. ദാവനങ്കരെ ജെ.ജെ.എം. മെഡിക്കൽ കോളേജിൽ വെച്ച് എം.ബി.ബി.എസ് പാസ്സായി. ചൗക്കിയിലെ സുമാ ക്ലിനിക്കിൽ 40 വർഷമായി ആതുര ശുശ്രൂഷ നടത്തുന്ന ഡോ: ഖണ്ഡി ഗെ25 വർഷക്കാലം CPCRI യിൽ വൈകുന്നേരങ്ങളിൽ പാർട്ട് ടൈം ഡോക്ടറായും സേവനം ചെയ്തിട്ടുണ്ട്. കാസറഗോ ഡ് നെല്ലിക്കുന്നിലാണ് താമസം. ഭാര്യ മംഗള ഗൗരിയും മക്കൾ സുമ ഖണ്ഡി ഗെയും ശ്യാമ സ്വരൂപും ആണ് ചടങ്ങിൽ കാസറഗോഡിന്റെ മറ്റൊരു ജനകീയ ഡോക്ടറും എഴുത്തുകാരനുമായ കാസറഗോഡ് ജനറൽ ആശുപത്രിയിലെ ഡോ: അബ്ദുൾ സത്താർ മുഖ്യാതിഥിയായിരുന്നു. ജില്ലാ ബസ് ഓണേർസ് അസോസിയേഷൻ ട്രഷറർ മുഹമ്മദ്‌കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ: അബ്ദുൽ സത്താർ ഡോ: എസ്.ബി. ഖണ്ഡികയെ ഷാൾ അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു.
കാസറഗോഡ് സാഹിത്യ വേദി സെക്രട്ടറി അഷ്റഫലി ചേരങ്കെ , താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.പി. ജിൽ ജിൽ, സന്ദേശം ലൈബ്രറി സെക്രട്ടറി എസ്.എച്ച്.ഹമീദ്, മംഗള ഗൗരി എന്നിവർ പ്രസംഗിച്ചു. ഡോ: ഖണ്ഡി ഗെമറുപടി പ്രസംഗം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ സ്വാഗതവും സന്ദേശം സംഘടനാ സെക്രട്ടറി എം.സലീം നന്ദിയും പറഞ്ഞു.

