KSDLIVENEWS

Real news for everyone

മംഗലാപുരത്ത് ട്രെയിന്‍ യാത്രക്കാരായ മലയാളികളെ തടഞ്ഞിട്ടിരിക്കുന്നതായി പരാതി

SHARE THIS ON

മംഗലാപുരത്ത് ട്രെയിന്‍ യാത്രക്കാരായ മലയാളികളെ തടഞ്ഞിട്ടിരിക്കുന്നതായി പരാതി. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രോഗികളും വിദ്യാര്‍ത്ഥികളും അടക്കമുള്ള അറുപതോളം യാത്രക്കാരെ മംഗലാപുരത്ത് തടഞ്ഞുവെച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം മൂന്നരയ്ക്കുള്ള യശ്വന്ത്പൂര്‍-മംഗളൂരു ട്രെയിനില്‍ കേരളത്തില്‍ നിന്ന് പുറപ്പെട്ട യാത്രക്കാരാണ് കഴിഞ്ഞ 6 മണിക്കൂറോളമായി മംഗലാപുരത്ത് കുടുങ്ങിയിരിക്കുന്നത്. (travelers mangalore railway station)

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടൗണ്‍ ഹാളിലെത്തിച്ച യാത്രക്കാരുടെ ശ്രവസാമ്ബിള്‍ സ്വീകരിച്ചിട്ടുണ്ട്. പരിശോധനാഫലം പുറത്തുവന്നതിനു ശേഷം മാത്രമേ ഇവരെ പുറത്തുവിടൂ എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

കേരളാ അതിര്‍ത്തികളില്‍ കര്‍ണാടക പരിശോധന കര്‍ശനമാക്കിയിരുന്നു. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിര്‍ത്തി കടത്തി വിടുന്നത്. കര്‍ണാടകയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന്‍ എടുത്തവരെയും അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല. തലപ്പാടിയിലെ കൊവിഡ് പരിശോധന കേന്ദ്രത്തില്‍ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.

കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. തലപ്പാടിയിലും വാളയാറിലും കര്‍ണാടക, തമിഴ്നാട് പൊലീസിന്റെ പരിശേധന ശക്തമാണ്. കര്‍ണാടകത്തിലേക്കുള്ള കെഎസ്‌ആര്‍ടിസി സര്‍വീസ് തലപ്പാടി അതിര്‍ത്തി വരെ മാത്രമേ ഉണ്ടാകൂ. തലപ്പാടി അതിര്‍ത്തിയില്‍ നിന്ന് നഗരത്തിലേക്ക് കര്‍ണാടക ബസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് ദിവസം മുന്‍പാണ് കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസി ആര്‍ പരിശോധന ഫലം കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധന ഫലമാണ് നിര്‍ബന്ധമാക്കിയത്. കേരളത്തിന് പുറമെ മഹാരാഷ്ട്രയില്‍ നിന്ന് എത്തുന്നവര്‍ക്കും നിബന്ധന ബാധകമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

ഇതിന് പിന്നാലെ തമിഴ്നാടും കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് ഇന്നലെ ഉത്തരവിറക്കി. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധന ഫലമാണ് നിര്‍ബന്ധമാക്കിയത്. നിയന്ത്രണം ഈ മാസം അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!