KSDLIVENEWS

Real news for everyone

സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്എസ് നേതൃത്വം വീണെന്നു സംശയം: സിപിഎം

SHARE THIS ON

തിരുവനന്തപുരം: എ.എന്‍.ഷംസീറിന്‍റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് സിപിഎം. ശാസ്ത്രത്തെ മിത്തുമായി ബന്ധിപ്പിക്കുന്ന കാര്യം മാത്രമാണ് ഷംസീർ പറഞ്ഞതെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം. സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്എസ് നേതൃത്വം വീണെന്നാണ് സംശയം. എന്‍എസ്എസിന്‍റെ നാമജപ യാത്ര ശബരിമല പ്രതിഷേധത്തിന്‍റെ അന്തരീക്ഷം ഒരുക്കാനുള്ള ബോധപൂർവ ശ്രമമാണെന്നും നേതൃത്വം വിലയിരുത്തി. 

ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ എന്‍എസ്എസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.  വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്ന ഇന്ന് നാമജപഘോഷയാത്ര നടത്തും. തിരുവനന്തപുരത്തെ പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ക്ഷേത്രം വരെയാണ് ഘോഷയാത്ര. എല്ലായിടങ്ങളിലും വിശ്വാസ സംരക്ഷണദിനം ആചരിക്കാന്‍ താലൂക്ക് യൂണിയനുകള്‍ക്ക് എന്‍എസ്എസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചതാണെന്നും അതിൽ വിട്ടു വീഴ്ചയില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എൻഎസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വാഴപ്പള്ളി മഹാദേവക്ഷേത്ര ദർശനത്തിന് എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!