ആനി രാജയുടെ പരാമര്‍ശം തെറ്റെന്ന് സി.പി.ഐ; ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കും

കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച ആനി രാജയുടെ പരാമര്‍ശത്തില്‍ സി.പി.ഐ. സംസ്ഥാന നേതൃത്വത്തിന് അതൃപ്തി.ആനി രാജയുടെ അനവസരത്തിലുള്ള പരാമര്‍ശം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന് സി.പി.ഐ. സംസ്ഥാന നേതൃത്വം അറിയിച്ചു. ഇത് സംബന്ധിച്ച് സി.പി.ഐ. സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കും. ആര്.എസ്.എസ്. ഗ്യാങ് കേരള പൊലീസില്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെനന്നായിരുന്നു ആനി രാജയുടെ വിമര്‍ശനം. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസില്‍ നിന്ന് ബോധപൂര്‍വം ഇടപെടലുണ്ടാകുകയാണ്. ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ല. പൊലീസുകാരുടെ അനാസ്ഥ കൊണ്ടാണ് പല മരണങ്ങളും സംഭവിക്കുന്നത്. ആറ്റിങ്ങലിലെ സംഭവത്തില്‍ പൊലീസുകാരിക്കെതിര ദളിത് പീഡനത്തിന് കേസെടുക്കണമെന്നുമായിരുന്നു ആനി രാജയുടെ ആവശ്യം. സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക വകുപ്പുവേണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ആനി രാജ അറിയിച്ചിരുന്നു.

