KSDLIVENEWS

Real news for everyone

മുക്കുപണ്ടം പണയപ്പെടുത്തി 64000 രൂപ തട്ടി ; കേസ്

SHARE THIS ON

മഞ്ചേശ്വരം : മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കിൽ നിന്ന് 64000 രൂപ തട്ടിയെടുത്തുവെന്ന വൊർക്കാടി സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ കാസർകോട് ഷിരിബാഗിലു സ്വദേശിയും മൊറത്തണയിൽ താമസക്കാരനുമായ അൻസാറിനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു . കഴിഞ്ഞമാസം 25 ന് 20 ഗ്രാമിന്റെ രണ്ട് വളകൾ പണയപ്പെടുത്തിയാണ് പണം തട്ടിയതെന്നാണ് പരാതി . പരിശോധനയിൽ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതോടെ പലതവണ ബാങ്കധികൃതർ അൻസാറിനെ ഫോണിൽ വിളിച്ചു വെങ്കിലും എത്താത്തതിനെ തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!