വിദ്യാർഥിനിയെ ശുചിമുറിയിൽ കൊണ്ടുപോയി മർദിച്ചു; കോഴിക്കോട് കൂടത്തായി സെൻ്റ് മേരീസ് ഹൈസ്കൂളിൽ റാഗിങ്ങെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് കൂടത്തായി സെൻ്റ് മേരീസ് ഹൈസ്കൂളിൽ റാഗിങ്ങെന്ന് പരാതി. ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് പത്താം ക്ലാസ് വിദ്യാർഥിനികളുടെ ക്രൂരമർദനം. വിദ്യാർഥിനിയെ വാഷ്റൂമിൽ കൊണ്ടുപോയി മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ ആരോപണവിധേയരായ രണ്ട് വിദ്യാർഥിനികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. പരിക്കേറ്റ വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സയിലാണ്.
സ്കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡിൽ വിദ്യാർഥിനികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് അധ്യാപകരെ അറിയിക്കുമെന്ന് പറഞ്ഞതാണ് സീനിയർ വിദ്യാർഥിനികളുടെ വിരോധത്തിന് കാരണമായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

