മതകാര്യങ്ങള്‍ പറയുന്നവരെ ഇകഴ്ത്തുന്ന വാക്കുകള്‍ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് ഉണ്ടാകരുത്: ജിഫ്രി തങ്ങള്‍

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്റൈ പരാമര്‍ശങ്ങളോട് പ്രതികരിച്ച് ജിഫ്രി മുത്തുകോയ തങ്ങള്‍. മതകാര്യങ്ങള്‍ പറയുന്നവരെ ഇകഴ്ത്തുന്ന വാക്കുകള്‍ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.
മതകാര്യങ്ങള്‍ പറയുന്നവരെ ഇകഴ്ത്തരുത്. സ്വീകരിക്കാന്‍ പറ്റുന്നവര്‍ സ്വീകരിച്ചാല്‍ മതി. മതത്തിന്റെ ആളുകള്‍ മതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പറയും. മതം പറയാന്‍ അനുവദിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ എല്ലാ മതസ്ഥര്‍ക്കും അവരവരുടെ മതമനുസരച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അവരെ കൊച്ചാക്കിക്കാണിച്ചുകൊണ്ട് പലഭാഗത്തു നിന്നും പലതും ഉണ്ടാകുന്നത് അനുയോജ്യമല്ല.
ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് അത്തരം വാക്കുകള്‍ ഉണ്ടാകാന്‍ പാടില്ല. മുസ്ലിമീങ്ങള്‍ മുസ്ലിമീങ്ങളുടെ നിയമം പറയും. അത് നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ സ്വീകരിച്ചാല്‍ മതി. മതവിശ്വാസങ്ങളെയോ ആചാരങ്ങളെയോ ആരും ചെറുതാക്കി കാണരുത്. പരസ്പര സൗഹാര്‍ദത്തോടെ ജീവിക്കുക എന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും തങ്ങള്‍ പറഞ്ഞു. കളമശ്ശേരിയില്‍ മദുഹു റസൂല്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുകോയ തങ്ങള്‍.

