തീയേറ്റർ തുറന്നാൽ ആദ്യം എത്തുക “കൊറോണ വൈറസ്” പ്രഖ്യാപനവുമായി രാം ഗോപാല വർമ്മ

മുംബൈ : അൺലോക്ക് 5 ന്റെ ഭാഗമായി രാജ്യത്തെ തീയേറ്ററുകൾ തുറക്കാനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയിരിക്കുകയാണ് . ഇതിന്റെ പശ്ചാത്തലത്തിൽ തീയേറ്ററുകൾ തുറന്നാൽ ആദ്യം പ്രദർശനത്തിനെത്തുക തന്റെ സിനിമ ആയിരിക്കുമെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ . ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് . ഇക്കഴിഞ്ഞ മെയ് മാസത്തിൽ കൊവിഡിനെപ്പറ്റി താൻ സിനിമ ചെയ്യുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു . ചിത്രത്തിന്റെ ട്രെയിലറും പുറത്തുവിട്ടു . ഇതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ . കൊറോണ വൈറസ് എന്നാണ് ചിത്രത്തിന്റെ പേര് . ചിത്രത്തിന്റെ പോസ്റ്ററും ട്വീറ്റ് ചെയ്തിട്ടുണ്ട് .

