KSDLIVENEWS

Real news for everyone

കോവിഡ് ബാധിച്ചാൽ മമതയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവിന് കോവിഡ് സ്ഥിരീകരിച്ചു

SHARE THIS ON

കൊൽക്കത്ത : തനിക്ക് കൊവിഡ് വന്നാൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബി.ജെ.പി ദേശീയ സെക്രട്ടറി അനുപം ഹസ് യ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു . സമൂഹ മാധ്യമ ത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം രോഗം ബാധിച്ച വിവരം അറിയിച്ചത് . അനുപം ഹ സയെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്ര വേശിപ്പിച്ചു . ഞായറാഴ്ച സൗത്ത് 24 പർഗാനാ സിൽ നടന്ന പാർട്ടി പരിപാടിയിലാണ് അനുപം വി വാദ പരാമർശം നടത്തിയത് . തുടർന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടു ത്തിരുന്നു . കൊറോണയെക്കാൾ വലിയ ശത്രുവിനോടാണ് നമ്മുടെ പ്രവർത്തകർ പോരാടുന്നത് . അവർ മമത ബാനർജിക്ക് എതിരെ പോരാടുകയാണ് . മമത ബാനർജിക്ക് എതിരെ പോരാടുന്ന ബി.ജെ.പി പ്രവർത്തകർക്ക് മാസ്ക് ഇല്ലാതെ കൊവിഡിനെതിരെ പോരാടാൻ സാധിക്കുമെന്ന് കരുതുന്നതായും അനുപം പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!