ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ വിവിധ പരിപാടികൾ സംഘടിപ്പിച്ച് ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ കണ്ണികളായി

കാസർകോട് ∙ ലഹരിക്കെതിരെ പ്രതിരോധത്തിന്റെ മനുഷ്യച്ചങ്ങല തീർത്ത് വിദ്യാർഥികൾ. ജില്ലയിലെ വിവിധ സ്‌കൂളുകളിലായി ഒട്ടേറെ വിദ്യാർഥികൾ കണ്ണി ചേർന്നു. കാസർകോട് നായന്മാർമൂല തൻബിഹുൽ ഇസ്‌ലാം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ കലക്ടറേറ്റിനു മുന്നിൽ നിന്ന് സ്‌കൂൾ പരിസരം വരെയാണ് മനുഷ്യശൃംഖല തീർത്തത്.
ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ അക്ഷരച്ചങ്ങല തീർത്തു.
ജില്ലാ ഭരണകൂടം എക്‌സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, വിവര പൊതുജനസമ്പർക്ക വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി മാരകലഹരി പദാർത്ഥങ്ങൾ കത്തിച്ച് കുഴിച്ചു മൂടിയാണു സമാപിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു.

