KSDLIVENEWS

Real news for everyone

ലഹരിക്കെതിരേ ഒറ്റക്കെട്ടായി അണിനിരക്കണം -അഹമ്മദ് ദേവർകോവിൽ

SHARE THIS ON

കാസർകോട് : ലഹരിവ്യാപനത്തെ പ്രതിരോധിക്കാൻ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഒരുമാസം നീണ്ടുനിന്ന ലഹരിമുക്ത കേരളം ജില്ലാതല പരിപാടിയുടെ സമാപനം നായൻമാർമൂല തൻബീഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഹരിക്കെതിരേ സർക്കാർ വിപുലവും സമഗ്രവുമായ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിവരികയാണ്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന-ജില്ലാ-വാർഡ് തല സമിതികൾ രൂപവത്കരിച്ചിട്ടുണ്ട്. കേരളം നേടിയെടുത്തിട്ടുള്ള വികസനത്തിനും പുരോഗതിക്കും സാംസ്കാരിക മൂല്യങ്ങൾക്കും ലഹരി ഉപയോഗം കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ലഹരിക്ക് അടിമപ്പെടുന്ന യുവതലമുറയ്ക്ക് തിരുത്തെഴുത്തിന്റെ വഴി കാണിക്കാൻ സമൂഹം ഒറ്റക്കെട്ടായി കർമരംഗത്തിറങ്ങണമെന്നും ലഹരിക്കെതിരായ പ്രവർത്തനങ്ങളും ബോധവത്കരണവും ഇനിയങ്ങോട്ടും സജീവമാക്കി നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!