KSDLIVENEWS

Real news for everyone

ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നു; ഗവര്‍ണര്‍ക്കെതിരേ സുപ്രീംകോടതിയില്‍ കേരളത്തിന്‍റെ റിട്ട് ഹർജി

SHARE THIS ON

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരള സർക്കാർ സുപ്രീംകോടതിയില്‍. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ റിട്ട് ഹര്‍ജി ഫയല്‍ചെയ്തത്. ബുധനാഴ്ച രാത്രി സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ന്റിങ് കോണ്‍സല്‍ സി.കെ ശശിയാണ്‌ റിട്ട് ഹര്‍ജി ഫയൽചെയ്തത്. ഗവര്‍ണര്‍ സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്നും ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് കേരളം റിട്ട് ഹര്‍ജി ഫയല്‍ചെയ്തത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. നേരത്തെ തെലങ്കാന, പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥന സര്‍ക്കാരുകളും ഗവര്‍ണര്‍മാര്‍ക്കെതിരേ സുംപ്രീംകോടതിയെ സമീപിച്ചിരുന്നു. MARKETING FEATURE കാനഡ വാതിൽ തുറക്കുമ്പോൾ: മാതൃഭൂമി-ഫെയർഫ്യൂച്ചർ കാനഡ, യുഎസ്എ വിദ്യാഭ്യാസ സെമിനാർ കൊച്ചിയിൽ നവംബർ 5 ന് ലോകത്തിന്റെ ചെറുപ്പം ഇനി കാനഡയിലേക്ക് കണ്ണുനട്ടിരിക്കും… അഞ്ച് വർഷത്തിനുള്ളിൽ കാനഡയിലുണ്ടാവുക… Content Highlights: Kerala government filed a writ in Supreme Court against Governor

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!