KSDLIVENEWS

Real news for everyone

മുളിയാർ സി.എച്ച്.സി.യിൽ ഡയാലിസിസ് തുടങ്ങി

SHARE THIS ON

ബോവിക്കാനം: വൃക്കരോഗികൾക്ക് ആശ്വാസമായി മുളിയാർ സി.എച്ച്.സി.യിൽ ഡയാലിസിസ് യൂണിറ്റ് ‘കരുതൽ’ പ്രവർത്തനം തുടങ്ങി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട ഏഴ് പഞ്ചായത്തുകളിലെ വൃക്കരോഗികൾക്ക് സൗജന്യമായും ചെലവ് കുറഞ്ഞ രീതിയിലും ഡയാലിസിസ് സംവിധാനം സജ്ജമാക്കാൻ ലക്ഷ്യമിട്ടാണ് മുളിയാർ സി.എച്ച്.സി.യിൽ ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കിയത്.

കാസർകോട് വികസനപാക്കേജിൽനിന്നുള്ള 52 ലക്ഷവും മുൻ എം.എൽ.എ. കെ കുഞ്ഞിരാമന്റെ പ്രാദേശിക വികസനഫണ്ടിൽനിന്ന് അനുവദിച്ച 50 ലക്ഷം രൂപയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽനിന്ന്‌ 45 ലക്ഷം രൂപയും വകയിരുത്തിയാണ് യൂണിറ്റ് നിർമിച്ചത്. രണ്ട് ഷിഫ്റ്റുകളിലായി ഒരുദിവസം 16 പേരെ ഡയാലിസിസ് ചെയ്യും.


പ്രവർത്തനോദ്ഘാടനം സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം പി.ബി.ഷഫീഖ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി, പി.സവിത ബി.കെ.നാരായണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി.മിനി, എ.പി.ഉഷ, കെ.ഗോപാലകൃഷ്ണ, മെഡിക്കൽ ഓഫീസർ ഡോ. എസ്.രേഖ്, അശോക് കുമാർ കോടോത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!