KSDLIVENEWS

Real news for everyone

രാഹുലിന് റോസാപ്പൂക്കൾ, ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് സ്വര ഭാസ്കറും– ചിത്രങ്ങൾ

SHARE THIS ON

ഭോപാല്‍∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ബോളിവുഡ് നടി സ്വര ഭാസ്കർ. വ്യാഴാഴ്ച രാവിലെ ഉജ്ജയിനിൽ എത്തിയപ്പോഴാണ് രാഹുലിനൊപ്പം നടി യാത്രയിൽ പങ്കുചേർന്നത്. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തും യാത്രയുടെ ഭാഗമായി. ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.



യാത്രയിൽ പങ്കെടുക്കാനായി ബുധനാഴ്ച സ്വര ഭാസ്കർ ഇൻഡോറിലെത്തുകയായിരുന്നു. 83–ാം ദിവസം രാവിലെ രാഹുലിന് റോസാപ്പൂക്കൾ സമ്മാനിച്ചാണ് നടി യാത്ര തുടങ്ങിയത്. എല്ലാവരും യാത്രയിൽ പങ്കാളികളാകണമെന്ന് അവർ ആവശ്യപ്പെട്ടു. എല്ലാ വിഭാഗങ്ങളുടെയും സാന്നിധ്യമാണ് യാത്രയെ വിജയിപ്പിക്കുന്നതെന്ന് ചിത്രങ്ങൾ പങ്കുവച്ച് കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു. രാജ്യസഭാംഗമായ ദിഗ്‍വിജയ സിങ്, മുൻ എംപി പ്രേം ചന്ദ്ര ഗുഡ്ഡു, അഖിലേന്ത്യ മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ശോഭാ ഓസാ എന്നിവരും യാത്രയുടെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!