KSDLIVENEWS

Real news for everyone

ഏറെ കാലത്തിന് ശേഷം താജ്മഹൽ ടിക്കറ്റിംഗ് വിൻഡോ തുറന്നു ; കാണാൻ വൻ ജനക്കൂട്ടം

SHARE THIS ON

ആഗ്ര; ഏറെ കാലത്തിന് ശേഷം താജ്മഹല്‍ ടിക്കറ്റിംഗ് വിന്‍ഡോ വീണ്ടും തുറന്നപ്പോള്‍ വന്‍ ജനക്കൂട്ടം. താജ്മഹല്‍ പോലുള്ള സ്മാരകങ്ങള്‍ കാണാന്‍ നേരത്തെ ഓണ്‍ലൈന്‍ ടിക്കറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഓണ്‍ലൈന്‍ ടിക്കറ്റിംഗ് കാരണം വിനോദസഞ്ചാരികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ടിക്കറ്റിംഗ് വിന്‍ഡോ വീണ്ടും തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

വിനോദസഞ്ചാരികള്‍ക്ക് ഇപ്പോള്‍ സ്മാരകത്തിന്റെ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ടിക്കറ്റ് വാങ്ങാമെന്ന് എ.എസ്.ഐ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് ബസന്ത് കുമാര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഓണ്‍ലൈന്‍ ടിക്കറ്റുകളുടെ വില്‍പ്പനയ്ക്ക് ശേഷമായിരിക്കും ടിക്കെറ്റ് വിന്‍ഡോ തുറക്കുക.
ശനിയാഴ്ച, താജ്മഹല്‍, ആഗ്ര കോട്ട, സികന്ദ്ര, ഫത്തേപൂര്‍ സിക്രി എന്നിവയുള്‍പ്പെടെ ആഗ്രയിലെ എല്ലാ സ്മാരകങ്ങളിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഉച്ചയോടെ വിറ്റിരുന്നു. അതിനുശേഷമാണ് ടിക്കറ്റ് കൗണ്ടറുകള്‍ തുറന്നത്.

വെള്ളിയാഴ്ച അടച്ചിട്ടതിന് ശേഷം പുതുവര്‍ഷത്തില്‍ ആദ്യമായി താജ്മഹല്‍ തുറക്കുന്നത് ശനിയാഴ്ച ആയിരുന്നു. ശനിയാഴ്ച വലിയ ജനക്കൂട്ടമായിരുന്നു താജ്മഹല്‍ കാണാന്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!