KSDLIVENEWS

Real news for everyone

പാണത്തൂർ ബസ്സപകടം ; മരണം ഏഴായി ; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം -പാണത്തൂരില് വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് കര്ണാടക സ്വദേശികളായ അഞ്ച് പേര് മരിച്ച സംഭവത്തില് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്ക്ക് ചികിത്സാ സൗകര്യം ഏര്‌പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം. അപകടത്തില് രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള് പൂടംകല്ല് സര്ക്കാര് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

കര്ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിര്ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര് സഞ്ചരിച്ച ബസ് ആണ് അപകടത്തില്‌പ്പെട്ടത്. രാവിലെ 11.45 ഓടെയാണ് സംഭവം. ഇറക്കത്തില്വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിനു മുകളിലേക്കാണ് ബസ് മറിയുകയായിരുന്നു. വീടിനുള്ളില് ആരും ഇല്ലായിരുന്നു. ബസ്സില് 40ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!