KSDLIVENEWS

Real news for everyone

ഓരോ ഭാരതീയനും അഭിമാനിക്കാം, രണ്ടുവാക്‌സിനും നിര്‍മിച്ചത് നമ്മുടെ രാജ്യത്ത്‌ – പ്രധാനമന്ത്രി

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ രണ്ടുവാക്സിനുകളും ഇന്ത്യയിൽ നിർമിച്ചതാണെന്നതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാശ്രയ ഇന്ത്യയെന്ന സ്വപ്നം നിറവേറ്റാനുളള ഇന്ത്യൻ ശാസ്ത്രസമൂഹത്തിന്റെ അഭിനിവേശമാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രണ്ട് കോവിഡ് പ്രതിരോധ വാക്സിനുകളുടെ ഉപയോഗത്തിന് ഇന്ത്യ അനുമതി നൽകിയതിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘കോവിഡ് 19 നെതിരായ ശക്തമായ പോരാട്ടത്തിൽ നിർണായക വഴിത്തിരിവാണിത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ വാക്സിനുകൾക്ക് ഡിസിജിഐ അനുമതി നൽകുന്നത് ആരോഗ്യകരവും കോവിഡ് രഹിതവുമായ രാജ്യത്തിലേക്ക് യാത്ര വേഗത്തിലാക്കാൻ സഹായിക്കും. അഭിനന്ദനങ്ങൾ. നമ്മുടെ കഠിനാധ്വാനികളായ ശാസ്ത്രജ്ഞർക്കും അഭിനന്ദനങ്ങൾ.
വളരെ പ്രതികൂലമായ സാഹചര്യത്തിൽ വിശിഷ്ടസേവനം നിർവഹിച്ച ഡോക്ടർമാരോടും, ആരോഗ്യപ്രവർത്തരോടും, ശാസ്ത്രജ്ഞരോടും, പോലീസ് ഉദ്യോഗസ്ഥരോടും, ശുചീകരണ തൊഴിലാളുകളോടും മറ്റുളള കോവിഡ് മുന്നണിപ്പോരാളികളോടെല്ലാമുളള കൃതജ്ഞത ഞങ്ങൾ വീണ്ടും വീണ്ടും രേഖപ്പെടുത്തുകയാണ്. നിരവധി ജീവനുകൾ കാത്തുരക്ഷിച്ച അവരോട് നമ്മൾ എല്ലായ്പ്പോഴും കടപ്പെട്ടിരിക്കുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!