കാസർഗോഡ് ജില്ലയിൽ ഇന്ന് 41 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 35 പേർക്കും. 40 പേർക്ക് രോഗമുക്തി

കാസർഗോഡ് • KSDLIVENEWS
ജില്ലയില്‍ 41 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 36പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട്പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 40പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
വീടുകളില്‍ 3655 പേരും സ്ഥാപനങ്ങളില്‍ 3l 7 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3972 പേരാണ്. പുതിയതായി 325 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1045 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 290 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 330 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 83 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 41പേരെ ഡിസ്ചാര്‍ജ് ചെയ്തു.
24365 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1125 പേര് വിദേശത്ത് നിന്നെത്തിയവരും 886 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 22354 പേർക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 23211 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവിൽ 901 പേരാണ് കോവിഡ് ചികിത്സയിലുള്ളത്
കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
അജാനൂര്‍- 2
ബദിയഡുക്ക- 3
ചെമ്മനാട്- 3
ചെറുവത്തൂര്‍- 3
ഈസ്റ്റ് എളേരി- 1
കാഞ്ഞങ്ങാട്- 1
കാസര്‍കോട്- 1
കയ്യൂര്‍ ചീമേനി- 2
കോടോംബേളൂര്‍- 3
മടിക്കൈ- 2
മഞ്ചേശ്വരം – 1
നീലേശ്വരം-3
പൈവളിഗെ-2
പള്ളിക്കര- 3
പനത്തടി- 1
പുല്ലൂര്‍പെരിയ- 5
പിലിക്കോട്- 2
തൃക്കരിപ്പൂര്‍- 2
വെസ്റ്റ് എളേരി- 1
കോവിഡ് ഭേദമായവരുടെ വിവരങ്ങൾ
ബളാൽ – 4
ബേഡഡുക്ക- 1
ദേലംപാടി – 1
കാഞ്ഞങ്ങാട്- 5
കാസര്‍കോട്- 1
കയ്യൂര്‍ ചീമേനി- 1
കോടോംബേളൂര്‍- 2
കുറ്റിക്കോല്‍- 1
മധൂര്‍- 1
മംഗല്പാടി- 3
മൊഗ്രാല്‍പുത്തൂര്‍- 1
നീലേശ്വരം-3
പുല്ലൂര്‍പെരിയ- 1
പിലിക്കോട്-10
തൃക്കരിപ്പൂര്‍- 2
വെസ്റ്റ് എളേരി- 3

