KSDLIVENEWS

Real news for everyone

കള്ളവോട്ട് തടയണം; യുഡിഎഫ് സ്ഥനാര്‍ഥികള്‍ കൂട്ടത്തോടെ ഹൈക്കോടതിയില്‍

SHARE THIS ON

കൊച്ചി: തിരഞ്ഞെടുപ്പിൽ ക്രമക്കേട് തടയണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഹർജികളിൽ കോടതി പ്രത്യേക സിറ്റിങ് നടത്തും. രണ്ട് തരത്തിലുള്ള ഹർജികളാണ് യുഡിഎഫ് സ്ഥാനാർഥികൾ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.

അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനാണ് ഒരു ഹർജിക്കാരി. മണ്ഡലത്തിൽ ഇരട്ടവോട്ടുകൾ തടയുന്നതിനായി എല്ലാ പോളിങ്ബൂത്തിലും വീഡിയോഗ്രാഫി നിർബന്ധമാക്കണമെന്നാണ് ഷാനിമോൾ ഉസ്മാൻ ആവശ്യം.

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല, പീരുമേട്, ദേവികുളം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് മറ്റൊരു ഹർജിക്കാർ. തമിഴ്നാട്ടിലും കേരളത്തിലും വോട്ടുള്ളവരുണ്ട്. അവർ ഇരു സംസ്ഥാനങ്ങളിലും വോട്ട് ചെയ്യുന്നത് തടയണം. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ചെക്ക്പോസ്റ്റുകൾ അടച്ചിടണമെന്നാണ് ഇവരുടെ ആവശ്യം. കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ആവശ്യമുണ്ട്.

ഹർജികൾ ഉച്ചയ്ക്ക് രണ്ടിന് പ്രത്യേക സിറ്റിങ്ങിൽ ഹർജികൾ കോടതി പരിഗണിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണവും കോടതി തേടിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!